അനാമിക ഇന്ന്'ലോക യൂണിവേഴ്സിറ്റി ടൂർണ്ണമെന്റിൽ
ചൊക്ലി :ഇന്ന് ജർമ്മനിയിൽ നടക്കുന്ന രാജ്യാന്ത ര യൂണിവേഴ്സിറ്റിവോളിബോൾ ടൂർണ്ണമെന്റിൽ അനാമിക ഇന്ത്യൻ ജേഴ്സി അണിയും, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജി ൽ മൂന്നാംവർഷ ബിരുദവിദ്യാർത്ഥിയാണ് ചൊക്ലി സ്വദേശിനിയായഅനാമിക.ചൊക്ലി ഗ്രാമ പഞ്ചായത്ത് ദീർഘവീക്ഷണത്തോടെനടപ്പിലാക്കിയ സമഗ്രവോളിബോൾ പരിശീലന ത്തിലൂടെയാണ് വോളിബോളിലെ അനാമികയുടെ കഴിവുകൾകണ്ടെത്തുകയും തുടർ പരിശിലനംലഭിക്കുകയും ചെയ്തത്. ഇന്ന് രാവിലെ ജർമ്മൻസമയം പത്ത് മണിക്ക് ബ്രസീലുമായിട്ടാണ് ആദ്യ മത്സരം 'അനാമിക അനീഷിന്പുറമെ, കേരളത്തിൽനിന്നും പവിത്ര രാജനുംറെനി ജോസഫുമാണ് ഇന്ത്യൻ ടീമിലുള്ളത്.ടീമിൻ്റെ ക്യാപ്റ്റൻ സുജി യുടെ നേതൃത്വത്തിലാണ്ബ്രസീലിനെ നേരിടുക.അമൃതപാൽ സിഗ് കോച്ചും, സുദ്ധാൻസുമിശ്ര അസിസ്റ്റന്റ് കോച്ചുമാണ്.
Post a Comment