ജനദ്രോഹപണിമുടക്ക് തൊഴിലാളികൾ തള്ളിക്കളയും - ബി എം എസ്
മാഹി:ജൂലായ് 9 ന് ചില തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ജനദ്രോഹപണിമുടക്ക് കേരളമൊഴിച്ച് രാജ്യത്ത് മറ്റൊരിടത്തും യാതൊരു പ്രതികരണവും ഉണ്ടാക്കില്ലെന്ന് ബിഎംഎസ് കണ്ണൂർ ജില്ല പ്രസിഡണ്ട് കെ.വി. ജഗദീശൻ പറഞ്ഞു.
രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷിതത്വത്തിനും വിവിധ പദ്ധതികളുമായി മുന്നേറുന്ന കേന്ദ്ര സർക്കി നിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരാണ് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ഈ നാട്ടിലെ തൊഴിലാളികൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോൾ പമ്പ് ആൻ്റ് ഗേസ് വിതരണ തൊഴിലാളി സംഘ് (ബി എം എസ് )മാഹി മേഖല യൂനിയൻ രൂപീകരണ കൺവെൻഷൻ മാഹിയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ബി എം എസ് മാഹി മേഖല പ്രസിഡണ്ട് സത്യൻ ചാലക്കര അദ്ധ്യക്ഷതവഹിച്ചു. ജില്ല ജോ :സിക്രട്ടറി കെ.ടി. സത്യൻ. മേഖല പ്രഭാരി എം. പ്രസന്നൻ, മേഖല ട്രഷറർ കെ. ശശിധരൻ, പി.കെ. സജീവൻ,അനീശൻ കൊള്ളുമ്മൽ, രൂപേഷ് ബ്രഹ്മംസംസാരിച്ചു.
മാഹി മേഖല പെട്രോൾ ആൻ്റ് ഗേസ് മസ്ദൂർ സംഘ് ബ്രി എം എസ് ) യൂനിയൻ ഭാരവാഹികളായ്
അനീഷ് കൊള്ളുമ്മൽ (പ്രസിഡണ്ട്)
സത്യൻ ചാലക്കര (ജന:സിക്രട്ടറി)
രൂപേഷ് ബ്രഹ്മം ( ട്രഷറർ)പി.കെ. സജീവൻ, കെ. വിജല കെ.വിജൂല ( വൈസ്. പ്രസിഡണ്ട്)
ഷിബിൻ ദാസ്, പി.ഷിജി (ജോ : സിക്രട്ടറി) ഉൾപ്പെടെ 15 അംഗ എക് സ്ലീക്യൂട്ട് കമ്മിറ്റിയെ കൺവെൻഷനിൽ തിരഞ്ഞെടുത്തു.
Post a Comment