രാമായണ മാസത്തിന്റെ പ്രസക്തിയെകുറിച്ചുള്ള പ്രഭാഷണം നടത്തി
അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ അഭിമുഖ്യത്തിൽ രാമായണ മാസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റായ ശ്രീമതി. ദിവ്യ. പി അഴിയുർ പ്രഭാഷണം നടത്തി.
പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വനിതാ വിഭാഗം കോർഡിനേറ്റർമാരായ രമ്യാ സജീഷ് സ്വാഗതവും, നിഖില രാജേഷ് നന്ദിയും പറഞ്ഞു.
Post a Comment