സ്മാർട്ട് ഫോണല്ല, സ്മാർട്ട് ഡിസിപ്ലിൻ വേണം
ജി.എം ജെ.ബി. എസ് അഴിയൂർ സ്കൂളിലെ കുട്ടികളുമായി സംസാരിച്ച് സൈബർ ഡോം എസ്.ഐ ദീപേഷ് മാടശ്ശേരി.
ഡിജിറ്റൽ അച്ചടക്കം എന്ന പരിപാടി ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർനിർവഹിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ സ്മാർട്ട്ഫോണുകൾ എങ്ങനെ നിയന്ത്രിച്ച് ഉപയോഗിക്കാം എന്ന് സൈബർ ഡോം എസ്.ഐ രക്ഷിതാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കി. പിടിഎ പ്രസിഡണ്ട് ഷബാന അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക ഷീബ സ്വാഗതം പറഞ്ഞു. ഗിരിഷ് കുമാർ , സന്തോഷ് , സാലിയ എന്നിവർ സംസാരിച്ചു .യോഗത്തിൽ ജിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി
Post a Comment