മുഹമ്മദ് ബഷീർ അനുസ്മരണം
മാഹി: ബഷീർ കഥാപാത്രങ്ങൾ ജി എം എസ് മാഹിയിൽ പുനരവതരിച്ചത് വ്യത്യസ്തമായൊരു അനുഭവമായി
ബഷീർ ദിനത്തോടനുബന്ധിച്ച്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മ, കേശവൻ നായർ, സാറാമ്മ, കുഞ്ഞിപ്പാത്തുമ്മ, സുഹറ, മണ്ടൻ മുത്തപ്പ, പൊൻകുരിശ് തോമ, ആനവാരി രാമൻ നായർ എന്നിവരായി കുട്ടികൾ എത്തിയപ്പോൾ കാണികൾക്ക് കണ്ണിന് ഉത്സവമായി. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള അവതരണം ബഷീർ കൃതികളിലേക്കുള്ള ഒരു പാലമായി അനുഭവപ്പെട്ടു.
അദർവ്, ഹൈഫ, ഹൈസ, ശ്രദ്ധ, മിഥുന, ഗൗരി, വൈഗ ജോഹാൻ,അലൻ, പ്രേം ചന്ദ്ര തുടങ്ങിയ കുട്ടികളാണ് കഥാപാത്രങ്ങളായത്.
എ. സി. എച്ച് അഷ്റഫ് നാടകം സംവിധാനം ചെയ്തു
ഹെഡ്മാസ്റ്റർ അജിത് പ്രസാദ്, അധ്യാപികമാരായ മിനി ടീച്ചർ, മായ ടീച്ചർ, നിമിഷ ടീച്ചർ, സരിത ടീച്ചർ, സ്വപ്ന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment