കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
ന്യൂമാഹി : കൃഷി ഇടങ്ങളിൽ കയറി കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷകസംഘം ന്യൂമാഹി വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
ന്യൂമാഹി ടൗണിൽ എൻ വി സ്വാമിദാസൻ നഗറിൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി പി അശോകൻ ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. സി ടി വിജേഷ്,കെ സിജു, കെ കെ രാജേഷ്, വി കെ ഭാസ്കരൻ, ടി സുധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി കെ പ്രകാശൻ (പ്രസിഡണ്ട്) എ കെ ലീന, വി കെ ഭാസ്കരൻ (വൈസ് പ്രസിഡണ്ട് മാർ) കെ സിജു (സെക്രട്ടറി) ടി സുധ, കെ കെ രാജേഷ് (ജോയൻ്റ് സെക്രട്ടറിമാർ)
പി പി ചന്ദ്രൻ (ട്രഷറർ)
Post a Comment