ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് മാഹിയിൽ
പ്രഞ്ജാപ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ. നന്ദകുമാർ ദീപ പ്രോജ്വലനം നടത്തും
മാഹി: ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പഠനശിബിരം ആഗസ്റ്റ് 3 ന് ഞായറാഴ്ച മാഹിയിൽ നടക്കും.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന പഠനശിബിരം 2025 ആഗസ്റ്റ് 3 ന് മാഹി മുൻസിപ്പാൽ ടൗൺ ഹാളിൽ വെച്ച് നടക്കും.
രാവിലെ 9.30 ന് സരസ്വതി വന്ദനത്തോടെ കാര്യക്രമങ്ങൾക്ക് തുടക്കമാകും.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി.വി. ജയമണി അദ്ധ്യക്ഷത വഹിക്കും. വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ആമുഖഭാഷണം നടത്തും.
ജെ. നന്ദകുമാർ ദീപ പ്രോജ്വലനം നടത്തും.
സ്വാഗത സംഘം ചെയർമാൻ ഡോ.ഭാസ്ക്കരൻ കാരായി സംസാരിക്കും.
പ്രഞ്ഞാ പ്രവാഹ് ദേശീയ സംയോജനകൻ ജെ. നന്ദകുമാർ വിശാല ഭാരതം -പവിത്ര ഭാരതം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും.
രണ്ടാമത്തെ സഭയിൽ ബി എം എസ് മുൻ ദേശീയ പ്രസിഡണ്ട് അഡ്വ. സി.കെ. സജിനാരായണൻ ഭാരത ദേശീയത - രാജനൈതിക സാംസ്ക്കാരിക പരിപ്രേക്ഷ്യം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എൻ. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 230 ന് മൂന്നാമത്തെ സഭയിൽ കോട്ടയം വാഴൂർ എൻ എൻ എസ് കോളെജിലെ (റിട്ട) പ്രൊഫസർ ബി.വിജയകുമാർ ഏകാത്മമാനവദർശനം - അടിസ്ഥാന സങ്കൽപങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സിക്രട്ടറി ഡോ. സി. എ.ഗീത അദ്ധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് ശേഷം 3,45 ന് നടക്കുന്ന സമാപന സഭയിൽ പാനൽ ചർച്ച നടക്കും. ഏകാത്മമാനവദർശനത്തിൻ്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ ഡോ. എം. മോഹൻദാസ്, ഡോ. എസ്. ഉമാദേവി, ഡോ. സി.വി.ജയമണി, ഡോ. കെ.പി.സോമരാജൻ എന്നിവർ പങ്കെടുക്കും. സാഗത സംഘം ജനറൽ കൺവീനർ അഡ്വ.കെ.അശോകൻ നന്ദി പറയും
പഠനശിബിരത്തിൻ്റെ വിജയത്തിനാ വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നു
രക്ഷാധികാരികളായ് മുൻ എം എൽ എ ഡോ രാമചന്ദ്രൻ
ഡോ.കെ. രാമകൃഷ്ണൻ
ഡോ.വി.കെ. വിജയൻ
അഡ്വ.കെ. ജ്യോതി രാജ്
ചെയർമാൻ
ഡോ. ഭാക്കരൻ കാരായി
വൈസ് ,ചെയർ.
അഡ്വ. ഇ.വിനോദ് കുമാർ, ഡോ.റജി , മധുസൂദനൻ
വിവിധ സബ്ബ് കമ്മിറ്റി കൺവീനർമാരായി
ബി. വിജയൻ, വി.പി. കൃഷ്ണരാജ് (സാമ്പത്തികം) രവീന്ദ്രൻ (ഭക്ഷണം) കെ.പി. മനോജ് ( അക്കമഡേഷൻ) അഡ്വ ബി. ഗോകുലൻ ( രജിസ്ട്രേഷൻ) സത്യൻ ചാലക്കര ( മീഡിയ) വിജേഷ് വിജയ മന്ദിരം (ട്രാൻസ്പോർട്ടേഷൻ) ജയസൂര്യ ബാബു (അലങ്കാരം സ്റ്റേജ്) റിതിൻരാജ് ( ശബ്ദവും വെളിച്ചവും) സനിത് രാജ് ( പ്രചരണം ) ജനനി പ്രകാശൻ ( പ്രിൻ്റിംഗ്)
Post a Comment