o 25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി പിടിയിൽ
Latest News


 

25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി പിടിയിൽ

 25 പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതി പിടിയിൽ



മാഹി പന്തക്കൽ ഊരോത്തുമൽ ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിലെ പ്രതിയെ 2 ദിവസം കൊണ്ട് പിടികൂടി മാഹി പോലീസ്.

മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ആറളം വെളിമാനം കോളനിയിലെ ദിനേശ് (21) എന്ന അനിയൻ ബാവയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഗ്രേഡ്   എസ് ഐ സുരേഷ് ബാബു, ഗ്രേഡ് എ എസ് ഐ മാരായ സുജിത്ത്, വിനീത്, 

ക്രൈം സ്ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ് ഐ സുരേഷ്, ഗ്രേഡ് എ എസ് ഐ ശ്രീജേഷ് സി വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post