o സൗജന്യ യോഗ പരിശീലന ക്ലാസ് ജൂലൈ 21 ന് തുടങ്ങും*
Latest News


 

സൗജന്യ യോഗ പരിശീലന ക്ലാസ് ജൂലൈ 21 ന് തുടങ്ങും*

 *രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്: ശരീര ഭാരം കുറയ്ക്കാൻ പ്രത്യേക സൗജന്യ യോഗ പരിശീലന ക്ലാസ് ജൂലൈ 21 ന് തുടങ്ങും*



മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേക യോഗ പരിശീലന ക്ലാസ് ജൂലൈ 21 മുതൽ ആരംഭിക്കും. 

യോഗയിലൂടെ ശരീരഭാരം കുറയ്ക്കാൻ പ്രാപ്തമാക്കുന്ന ഒരു മാസത്തെ സൗജന്യ പരിശീലന ക്ലാസ് ദിവസവും രാവിലെ 7 മുതൽ 8 വരെയാണ് നടക്കുക. ഇതോടൊപ്പം അനുബന്ധ ലാബ് ടെസ്റ്റ്‌ സൗകര്യവും സൗജന്യമായി ലഭിക്കുന്നതാണ്.

താല്പര്യമുള്ളവർക്ക് ജൂലൈ 15 വരെ പേർ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിശദവിവരങ്ങൾക്ക് 9747273315, ayurmahe@gmail.com ബന്ധപ്പെടുക.


Post a Comment

Previous Post Next Post