*തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളം. മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും. മാഹിയിലും നടപ്പിലാക്കാവുന്ന പദ്ധതി*
തമിഴ്നാട് മോഡൽ റീസൈക്കിൾ പദ്ധതിയുമായി കേരളവും
മദ്യം വാങ്ങുമ്പോൾ 20 രൂപ ഡെപ്പോസിറ്റായി ആദ്യം വാങ്ങും. അത് തിരികെ നൽകുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് 20 രൂപ നൽകുക.
മാഹിയിലും ഈ പദ്ധതി പരീക്ഷിക്കാവുന്നതാണ്
മദ്യക്കട, ബാർ ഉടമകളുമായി ചർച്ച നടത്തി ക്ളീൻ മാഹി പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മാഹിയുടെ തെരുവോരങ്ങളിൽ വലിച്ചെറിയുന്ന കുപ്പികൾ തിരികെയെത്തും
കുപ്പികളുടെ വലുപ്പ ചെറുപ്പമനുസരിച്ച് വിലയിൽ വ്യത്യാസം വരുത്തിയാൽ മതിയാവും.
മദ്യം കടകളിൽ നിന്നും നല്കുമ്പോൾ കുപ്പിയുടെ അധിക വില ഈടാക്കി കുപ്പി തിരികെ എത്തുമ്പോൾ ആ പണം തിരികെ നല്കിയിൽ മതിയാവും
കുപ്പി പെറുക്കുന്നവർക്ക് വരുമാന മാർഗവും, പൊതു ജനങ്ങൾക്ക് നാട് വൃത്തിയായി കാണാനുമാവും
Post a Comment