o മാഹി കോളേജ്: ഒഴിവുള്ള സംവരണ സീറ്റിൽ വാക്ക് ഇൻ ഇൻ്റർവ്യൂ 14 ന്
Latest News


 

മാഹി കോളേജ്: ഒഴിവുള്ള സംവരണ സീറ്റിൽ വാക്ക് ഇൻ ഇൻ്റർവ്യൂ 14 ന്

 *മാഹി കോളേജ്: ഒഴിവുള്ള സംവരണ സീറ്റിൽ വാക്ക് ഇൻ ഇൻ്റർവ്യൂ 14 ന്* 



പുതുച്ചേരി നിവാസികളായ ഒ.ബി.സി/എം.ബി.സി/ബി.സി.എം/ബി.ടി/എസ്.സി/എസ്.ടി എന്നീ സംവരണ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകൾ വിവിധ കോഴ്സുകളിൽ ഒഴിവുണ്ട്. മുമ്പ് അപേക്ഷിച്ചവരോ അല്ലാത്തവരോ ആയ വിദ്യാർത്ഥികൾക്ക്

ജൂലൈ 14 ന് വാക്ക് ഇൻ ഇൻ്റർവ്യു നടത്തുന്നു. മാഹി മഹത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് ഓഫീസിൽ14 ന് രാവിലെ 10 മണിക്ക് നടക്കുന്ന  വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ അനുബന്ധ രേഖകൾ സഹിതം പങ്കെടുക്കാം.

മുമ്പ് അപേക്ഷിച്ച സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. അവർ ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ഹാജരാക്കണം.

റിസർവേഷൻ ക്വാട്ടയിൽ പ്രവേശനം നേടിയ സ്ഥിര താമസക്കാരായ ഉദ്യോഗാർത്ഥികൾക്കും കോഴ്‌സ് മാറ്റത്തിനായി ഈ കൗൺസിലിംങ്ങിൽ പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപെടാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.


Post a Comment

Previous Post Next Post