o പാറക്കൽ Govt എൽ പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം മികവാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു
Latest News


 

പാറക്കൽ Govt എൽ പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം മികവാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു

പാറക്കൽ Govt എൽ പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനം മികവാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു.



പാറക്കൽ ഗവൺമെൻ്റ് എൽ പി സ്കൂൾ  പ്രധാന അധ്യാപിക ശ്രീമതി സുമതി ടീച്ചറുടെ അധ്യക്ഷതയിൽ

പ്രമുഖ  പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സനൽ മാസ്റ്റർ ലോക പരിസ്ഥിതി ദിന പരിപാടി  ഉദ്ഘാടനം ചെയ്തു.  കുട്ടികളിൽ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതി ചിന്ത ഉണർത്തുന്നതിനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.  “നാളെക്കായി ഇന്ന്‌ പ്രകൃതിയെ സംരക്ഷിക്കാം" എന്ന സന്ദേശം മുൻനിർത്തി വിദ്യാർത്ഥികൾ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു.  സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ടും, കുട്ടികൾക്ക് വൃക്ഷത്തൈകൾ കൈമാറിയും, വിവിധ മത്സര കലാപരിപാടികളോടെയും മികവാർന്ന രീതിയിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടികൾ കുട്ടികൾക്ക് ഏറെ കൗതുകകരമായി.  




    അണിമ പവിത്രൻ, അമൃത പുരുഷോത്തമൻ.ജീഷ്മ എം കെ, ജൈത്ര  ജയൻ,അലീന എസ്, വിനോദ് വളപ്പിൽ, ജയദേവ് വളവിൽ , വിനിത വിജയൻ , ഉമാശങ്കരി  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




Post a Comment

Previous Post Next Post