*കൈയൊപ്പിന്റെ ഇല പതിപ്പിച്ച് വ്യത്യസ്ഥമായി പള്ളൂർ നോർത്ത് എൽ പി സ്കൂളിലെ പരിസ്ഥിതിദിനാചരണം*
പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്കും സന്തോഷത്തിനായി മറ്റൊരു വഴി തേടേണ്ടി വരില്ല..സന്തോഷത്തിനായി കുറുക്കുവഴി തേടുന്നവരെ പിന്തിരിപ്പിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും എന്ന് കൈയൊപ്പിന്റെ ഇല പതിപ്പിച്ച് ഉറപ്പുനൽകുന്നു.. *ഇതു ഉറപ്പാണ്* ഈ പ്രതിജ്ഞ ചൊല്ലി കൊണ്ട് കുട്ടികൾ കൈയൊപ്പിന്റെ ഇലകൾ പതിപ്പിച്ച് നടത്തിയ പരിസ്ഥിതി ദിനാചാരണം കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവമായി. പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കന്ററി സ്കൂൾ വൈസ് പ്രിൻസിപ്പാൽ കെ പ്രേമാനന്ദൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ഷിജി ജോസ് സ്വാഗതവും റീഷ ടി എൻ നന്ദിയും പറഞ്ഞു. പരിസ്ഥിതിദിനത്തോട് അനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുമാരി ശിവകാമി എസ്, ശ്രീദേവി ആർ,ഐറിൻ സാറ, വിഹാൻ കൃഷ്ണ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു..കുട്ടികൾക്കുള്ള വൃക്ഷതൈകളും വിതരണം ചെയ്തു.സീഡ് കോ ഓർഡിനേറ്റർ രൂപ ആർ, കായിക അധ്യാപകൻ സി സജിന്ദ്രൻ, ദിൻഷ കെ, മുഹസീന പി ടി, ശരണ്യ ശശിധരൻ, ഷാനിദ കെ പി, ദിവ്യ കെ, ശോഭ സി എന്നിവർ നേതൃത്വം നൽകി.
Post a Comment