കാട്ട് പന്നി കുറുകെ ചാടി: ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
പന്തക്കൽ: കാട്ട് പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു - മൂഴിക്കര 'ശ്രീ പ്രസാദത്തിൽ ' പ്രണവിനാണ് പരിക്കേറ്റത്.തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞോടി കണ്ണിച്ചിറ പെരിങ്കളം റോഡിൽ ചിൽഡ്രൻസ് പ്ലേ സ്ക്കൂളിന് സമീപം രാത്രിയാണ് അപകടം സംഭവിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്യുകയായിരുന്ന പ്രണവിൻ്റെ സഹോദരനും പരിക്കുണ്ട്.പ്രദേശത്തെ വയലിലും, ജനവാസ മേഖലകളിലും കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുകയാണ്
Post a Comment