*സിഗ്നൽ സംവിധാനം തകരാറിലായി : യാത്രക്കാർ ദുരിതത്തിൽ*
പള്ളൂർ: കനത്ത മഴയെത്തുടർന്ന് മാഹി - തലശ്ശേരിബൈപ്പാസിലെ സ്പിന്നിങ്ങ് മിൽ പരിസരത്തുള്ള സിഗ്നൽ സംവിധാനം തകരാറിലായതിനാൽ സ്പിന്നിംഗ് മിൽ പെരിങ്ങാടി റോഡ് വഴിയുള്ള ഗതാഗതം സിഗ്നൽ പുന:സ്ഥാപിക്കുന്നതു വരെ പൂർണ്ണമായും നിരോധിച്ചു
ഇടിമിന്നലിൽ കത്തി നശിച്ചതോ , സോളാർ പാനലിൽ വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതിനാൽ ബാറ്ററിയിൽ ചാർജ് ഇല്ലാത്തതിനാലാണോ സിഗ്നൽ സംവിധാനം പ്രവർത്തിക്കാത്തതെന്ന് അധികൃതരെത്തി പരിശോധിച്ചാൽ മാത്രമേ വ്യക്തമാവു
സിഗ്നൽ സംവിധാനം പ്രവർത്തിക്കാതെയായിട്ട് രണ്ട് ദിവസമായിട്ടും തകരാർ പരിഹരിക്കാത്തതിൽ നാട്ടുകാരിൽ പ്രതിഷേധമുടലെടുത്തിട്ടുണ്ട്
അടുത്ത ദിവസം തന്നെ സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും, മറ്റുയാത്രക്കാർക്കുമുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തിരമായി സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
Post a Comment