o ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു
Latest News


 

ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു

 *ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു*



നിരോധിത ലഹരി ഉൽപ്പന്നങ്ങൾക്കെതിരെ അതിശക്തമായി പ്രതികരിച്ചു കൊണ്ടും ന്യൂജൻ ലഹരി സൈക്കിൾ സവാരിയാവട്ടെ എന്ന ആശയം ഉയർത്തിപ്പിടിച്ചു കൊണ്ടും ലോക സൈക്കിൾ ദിനവും ലോക പരിസ്ഥിതി ദിനവും സംയോജിപ്പിച്ചു കൊണ്ട് മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), തലശ്ശേരി സൈക്കിൾ ക്ലബ്ബ്, മയ്യഴി ലയൺസ് ക്ലബ്ബ് എന്നിവയുടെ കൂട്ടായ സഹകരണം കൊണ്ട് അവിസ്മരണീയമായി.


പൈതൃക നഗരമായ തലശ്ശേരിയിൽ ചരിത്ര സ്മരണകൾ ഉറങ്ങുന്ന കോട്ടയുടെ അരികിൽ കാലത്ത് തലശ്ശേരി സബ് കലക്ടർ  കാർത്തിക്ക് പാണിഗ്രഹി ഫ്ലാഗ്ഗ് ഓഫ് ചെയ്ത സൈക്കിൾ റാലിയിൽ മയ്യഴിയിലേയും തലശ്ശേരിയിലേയും അമ്പതിലേറെ സൈക്കിൾ സവാരിക്കാർ അണിനിരന്നു.

 തലശ്ശേരിയേയും തുടർന്ന് മയ്യഴിയേയും വലം വച്ച സൈക്കിൾ റാലി  മയ്യഴിയിൽ സമാപിച്ചു.


മയ്യഴിയിൽ നടന്ന സമാപന സമ്മേളനം മയ്യഴി പോലീസ്സ് ഇൻസ്പെക്ടർ  അനിൽ കുമാർ ഉത്ഘാടനം ചെയ്തു. വിമുക്ത ഭടനും തലശ്ശേരി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുമായ അനിൽ വിലങ്ങിൽ മുഖ്യഭാഷണം നടത്തി.

 തലശ്ശേരി സായിയുടെ  ചീഫ് കോച്ചും സെൻ്റർ ഇൻ ചാർജ്ജുമായ ടി .സി .മനോജ്, തലശ്ശേരി സൈക്കിൾ ക്ലബ്ബ് പ്രസിഡൻ്റ് ബിനീത് നാരായണൻ , മയ്യഴി ലയൺസ് ക്ലബ്ബ് പ്രസിഡൻറ്  എ.സുധാകരൻ എന്നിവർ ചടങ്ങിൽ ആശംസാ ഭാഷണം നടത്തി.


 സിയോണ .പി .കെ . ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.


അഡ്വ: ടി .അശോക് കുമാർ അദ്ധ്യക്ഷം വഹിച്ച സമാപന സമ്മേളനത്തിൽ ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു.


സൈക്കിൾ സവാരിക്ക് ആനന്ദ് സി.എച്ച്.ഇ. റിഷബ്.കെ.പി, ഹർഷാദ് ഇ.പി. എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post