വി.എൻ പുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഒരു മാസം നീണ്ടുനില്ക്കുന്ന വായനമാസാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ചിത്രകാരനും, കർഷകനും അധ്യാപകനുമായ കെ.കെ സനിൽകുമാർ,പി.എൻ പണിക്കരുടെ രേഖാചിത്രം, വായനദിന ക്കവിതാലാപനത്തിൻ്റെ പശ്ചാത്തലത്തിൽ വരച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം ചെയ്തത്. സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ പ്രേമാനന്ദൻ കെ. അധ്യക്ഷത വഹിച്ചു. മലയാളം അധ്യാപികമാരായ കെ.കെ സ്നേഹപ്രഭ സ്വാഗതവും കെ. പ്രവീണ നന്ദിയും പറഞ്ഞു. ശിവാനി.എസ്, വേദിക.സി, ശിവനന്ദ ബിജു, സാൻവിയ.എം, സ്നിയ, തന്മയ, നിവേദ് എം,വേദികസജിത്ത്, ദേവ്ന ഉമേഷ് എന്നിവർ പ്രസംഗിച്ചു. കായികാധ്യാപകൻ സജീന്ദ്രൻ. സി, ഹെഡ്മിസ്ട്രസ് സ്വപ്ന. കെ.എം, ടി.എം സജീവൻ എന്നിവർ നേതൃത്വം കൊടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ വിവിധമത്സരങ്ങൾ, ഏകദിന സാഹിത്യ ക്യാമ്പ്, അക്ഷരാർച്ചന, എന്നിവ നടക്കും. ഏകദിന സാഹിത്യ ക്യാമ്പ് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും അംബികാസുതൻ മാങ്ങാട് വിശിഷ്ടാതിഥി ആയിരിക്കും
Post a Comment