*ഒറ്റ നമ്പർ ലോട്ടറി : ചോമ്പാലയിൽ ഒരാൾ അറസ്റ്റിൽ*
അഴിയൂർ : ഒറ്റ നമ്പർ ലോട്ടറി കച്ചവടത്തിനിടെ ചോമ്പാലയിൽ ഒരാൾ അറസ്റ്റിലായി ഒഞ്ചിയം പുതിയ പുരയിൽ
നിർമ്മൽ രാജ് (57) ആണ് ചോമ്പാല പോലീസിൻ്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചോമ്പാല ഹാർബർ പരിസരത്ത് നിന്നും ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 16,500 രൂപയും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
ചോമ്പാല എസ് ഐ ഫിറോസ് എ , എസ് സി പി ഒ മാരായ ലിനീഷ്, അഭിജിത്ത്, ഷെമീർ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്
Post a Comment