ശ്രീനാരായണ വായനശാല ഉന്നതവിജയികളെ അനുമോദിച്ചു
ചൊക്ലി : പ്രദേശത്തെ എസ്. എസ്. എൽ. സി,
പ്ലസ് ടു ഉന്നത വിജയികളെയും എൽ. എസ്. എസ്, യു. എസ്. എസ് ജേതാക്കളെയും ചൊക്ലി ശ്രീനാരായണ വായന ശാല അനുമോദിച്ചു. അനുമോദന സദസ്സ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഓറിയന്റൽ ഹൈ സ്‌കൂളിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പ്രദീപ് അധ്യക്ഷത വഹിച്ചു.
വായനശാല സെക്രട്ടറി വി പി രജിലൻ, കെ പ്രകാശൻ,എം ഹരീന്ദ്രൻ, പി മിനി സംസാരിച്ചു
Post a Comment