o മാധ്യമങ്ങൾ നിലമ്പൂർ തെരഞ്ഞെടുപ്പ് ചർച്ചകൾ മാറ്റിവെച്ച് ദേശീയപാത തകർച്ച ചർച്ച ചെയ്യപ്പെടണം.
Latest News


 

മാധ്യമങ്ങൾ നിലമ്പൂർ തെരഞ്ഞെടുപ്പ് ചർച്ചകൾ മാറ്റിവെച്ച് ദേശീയപാത തകർച്ച ചർച്ച ചെയ്യപ്പെടണം.

 മാധ്യമങ്ങൾ നിലമ്പൂർ തെരഞ്ഞെടുപ്പ് ചർച്ചകൾ മാറ്റിവെച്ച് ദേശീയപാത തകർച്ച ചർച്ച ചെയ്യപ്പെടണം.



അഴിയൂർക്കുട്ടം സൗഹൃദക്കൂട്ടായ്മ ദേശീയപാതയുടെ തകർച്ചയും അപകട മരണങ്ങളുടെയും ഭാഗമായി അഴിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.


കൂട്ടായ്മയുടെ സെക്രട്ടറി ജ: നവാസ് നെല്ലോളി   സ്വാഗതം പറഞ്ഞ ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീ ടി.സി രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ജ: നസീർ ന്യൂജല്ല ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു. ദേശീയപാത നിർമ്മാണത്തിലെ പോരായ്മകൾ ചർച്ച ചെയ്യാതെ നിലമ്പൂർ തെരഞ്ഞെടുപ്പ് മാത്രം മുൻനിർത്തിയുള്ള മാധ്യമ ചർച്ചകൾ കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ NHAl ക്ക് ഭൂമിശാസ്ത്രപരമായ മുന്നറിയിപ്പുകൾ നൽകിയിട്ടും ആയത് ഗൗരവത്തിലെടുക്കാതെയാണ് പ്രവർത്തികൾ നടത്തിയത്. ചരിഞ്ഞ ഭിത്തികൾക്ക് ബലക്ഷയവും പ്രകൃതിദത്ത നീർത്തടങ്ങൾ തടസ്സപ്പെടുത്തിയുള്ള നിർമ്മാണവും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിട്ടും NHAI അവഗണിച്ചു. നിർമ്മാണ കമ്പനിയായ വാഗാഡ് ഉദ്യോഗസ്ഥർക്ക് കേരളത്തിൻ്റെ ഭൂമിയെപ്പറ്റിയും മണ്ണിനെപ്പറ്റിയും ഉള്ള അജ്ഞതയും ദേശീയപാതയുടെ തകർച്ചക്ക് കാരണമായെന്ന് ഉത്ഘാടന ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ അപകട മരണങ്ങൾ ഒഴിവാക്കാനാണ് ദേശീയപാത വികസനം നടത്തിയതെന്ന വകുപ്പ് മന്ത്രിയുടെ പ്രസ്താവനക്ക് വിരുദ്ധമായാണ് അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, യൂസഫ് എ വി ,പി.കെ കോയ മാസ്റ്റർ, കെ.പി വിജയൻ , കളത്തിൽ അശോകൻ, ജലീൽ .സി കെ , ഇക്ബാൽ അഴിയൂർ, ഷാജിത്ത് കൊട്ടാരത്തിൽ, ഹംസ എസ്സ് പി അഴിയൂർ സീമന്തിനി ,വൈജയന്തി,തുടങ്ങിയവർ സംസാരിച്ചു. മഹമ്മൂദ് ഫനാൻ, ജയപ്രതീഷ് , ഷ്മാജി പ്രേമൻ , സമീറ അഴിയൂർ തുടങ്ങിയവർ ധർണ്ണാ സമരത്തിന് നേതൃത്വം നൽകി.  ഷാനിസ് മൂസ അഴിയൂർ നന്ദി പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post