o തേൻ വരിക്ക തൈകൾ നൽകി നവാഗതരെ വരവേറ്റു
Latest News


 

തേൻ വരിക്ക തൈകൾ നൽകി നവാഗതരെ വരവേറ്റു

 തേൻ വരിക്ക തൈകൾ നൽകി നവാഗതരെ വരവേറ്റു



മാഹി: കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നവാഗതരായ കൊച്ചു കൂട്ടുകാർക്ക് കുഞ്ഞേട്ടൻമാരുടെ ഹൃദ്യമായ വരവേൽപ്പ്.

എക്സൽ പബ്ലിക് സ്കൂളിൽ പുതുതായി എൽകെജി ക്ലാസുകളിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്കും, അവരുടെ കൈപിടിച്ചെത്തിയ രക്ഷിതാക്കൾക്കും ഏറെ ഹൃദ്യമായ വരവേൽപ്പാണ്  യുകെജി വിദ്യാർഥികളൊരുക്കിയത്. ആടിയും, പാടിയും ,

 ഒരു നാട്ടുത്സവത്തിന്റെ പ്രതീതിയോടെ അവർ ആദ്യാക്ഷരങ്ങൾ നുകരാനെത്തിയവരെ വരവേറ്റു.  എല്ലാ എൽ.കെ.ജി വിദ്യാർത്ഥികൾക്കും അത്യുൽപാദന ശേഷിയുള്ള അപൂർവമായ തേൻവരിക്ക തൈകൾ പ്രഥമാദ്ധ്യാപിക സതി എം.കുറുപ്പ്സൗജന്യമായി നല്കി.

 മൂന്ന് വര്ഷം കൊണ്ട് കുട്ടികൾ ഒന്നാം തരത്തിലെത്തുമ്പോഴേക്കും കായ്ക്കുന്ന പ്ലാവിൻതൈകളാണ്   കുട്ടികൾക്ക് വിതരണം ചെയ്തത്. എല്ലാ രക്ഷിതാക്കളും അവരവരുടെ വീട്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും, ചെടികൾ  പരിപാലിക്കാനും,  വളർത്താനും കുട്ടികളെ  പഠിപ്പിക്കണമെന്നും ഇതിലൂടെ കുട്ടി എപ്പോഴും പ്രകൃതിയോട് കടപ്പെട്ടവരാണെന്ന്    ഓർമ്മിപ്പിക്കണമെന്നും പ്രിൻസിപ്പൽ ഓർമ്മിപ്പിച്ചു. കുട്ടിയോടൊപ്പം വളരുന്ന ഈ  തൈകൾ  വർഷങ്ങൾക്ക് ശേഷം  കാണുമ്പോൾ അത് അവർക്ക് വളരെ സന്തോഷകരമായ ഒരു അനുഭവമായിരിക്കുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.



Post a Comment

Previous Post Next Post