*തൈ നട്ടും പ്രതിജ്ഞയെടുത്തും*
*പരിസ്ഥിതി ദിനാചരണം:*
മാഹി:പന്തക്കൽ ഐ.കെ. കുമാരൻ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഇക്കോ ക്ലബ്ബിൻ്റെയും എൻ.എസ്.എസ്. യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിപുലമായ രീതിയിൽ ആചരിച്ചു.
ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന സവിശേഷ അസംബ്ളിയിൽ കുട്ടികൾ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ പ്രതിജ്ഞയെടുത്തു.
പി.ബേബി പ്രവീണ ടീച്ചർ പരിസ്ഥിതി ദിനാചരണ സന്ദേശം നല്കി.
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ ആദിമ മനോജ്, നിയ ഷാജിൽ , അമൽ മുകുന്ദൻ, അഫ്ന എന്നിവർ സംസാരിച്ചു.
ദർശ് ഷജിൽ പരിസ്ഥിതി ഗാനം പാടി '
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന വ്യക്ഷത്തൈ നടൽ ഉദ്ഘാടനം നെല്ലിമരം നട്ടുകൊണ്ട് പരിസ്ഥിതി പ്രവർത്തകൻ റമീസ് പാറാൽ നിർവ്വഹിച്ചു.
വൈസ് പ്രിൻസിപ്പൽ കെ.ഷീബ നാട്ടുമാവിൻ തൈ നട്ടു.
തുടർന്നു അതിഥികളും വിദ്യാർഥികളും അധ്യപകരും വിദ്യാലയ വളപ്പിൽ വിവിധയിനം വഷത്തൈകൾ നട്ടു.
സിനിമ പിന്നണി ഗായകൻ എം മുസ്തഫ മാസ്റ്റർ ഉമ്പായിയുടെ 'കാണുക നമ്മളീ ഭൂമിയെ' എന്ന ഗാനം ആലപിച്ചു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. ജയപ്രഭാഇ .രസിത,ഷാജി മുകുന്ദൻ , റീഷ്മ രജീഷ്, എൻ.വി. ശ്രീലത, ഡോ. പി. ജ്യോതിർമയി
കെ.ജവഹർ, കെ. സുചീന്ദ്രൻ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നല്കി.
Post a Comment