*റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണം മുസ്ലീം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി *
ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും യാത്രാ യോഗ്യമല്ലാത്ത അവസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി
ജൽ ജീവൻ മിഷൻ പദ്ധതിയിൽ പെടുത്തി കുഴിയെടുത്ത് മൂടിയ റോഡുകളെല്ലാം തകർന്ന സാഹചര്യത്തിൽ വിദ്യാലയം ജൂൺ 2 ന് തുറക്കുന്നതോടെ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകാൻപ്രയാസം നേരിടുന്ന അവസ്ഥയിലാണ് .റോഡിലെ ദുരവസ്ഥ ജനപ്രതിനിധികൾ ആവശ്യമായ ഇടപെടൽ നടത്തി സഞ്ചാര സ്വാതന്ത്ര്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം. ന്യൂ മാഹി ആരോഗ്യ കേന്ദ്രം സ്ഥിതി ചെയുന്ന റോഡിൽ മഴ കാലം അടുത്തെത്തിയപ്പോൾ ആണ് മന്ദ ഗതിയിൽ പണി തുടങ്ങിയത് .കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ അതൊക്കെ താറു മാറായി,അവിടെ അടുത്തുവീടുള്ള ഓട്ടോ തെഴിലാളികൾ വരെ ഓട്ടോയും കൊണ്ട് രോഗികളെ കൊണ്ട് പോവാത്ത അവസ്ഥയിൽ ആണ് . യുദ്ധകാല അടിസ്ഥാനത്തിൽ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമര നടപടികളുമായി മുന്നോട്ടു പോവും എന്ന് മുസ്ലീം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി
അറിയിച്ചു .
Post a Comment