o ത്യാഗസ്മരണയിൽ എങ്ങും ബലി പെരുന്നാൾ ആഘോഷം.
Latest News


 

ത്യാഗസ്മരണയിൽ എങ്ങും ബലി പെരുന്നാൾ ആഘോഷം.

 ത്യാഗസ്മരണയിൽ എങ്ങും ബലി പെരുന്നാൾ ആഘോഷം.



അഴിയൂർ:  പ്രതികൂല കാലാവസ്ഥ കാരണം അഴിയൂർ പരിസരങ്ങളിൽ ഈദ് ഗാഹ് ഉണ്ടായിരുന്നില്ല. പള്ളികളിലായിരുന്നു ബലി പെരുന്നാൾ നമസ്കാരം.അനീതിക്കെ തിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് വിശ്വാസി സമൂഹത്തിന് പകർന്ന് നൽകുന്നതെന്നും സാഹോദര്യം സൗഹാർദ്ദവും രാജ്യത്ത് വീണ്ടെടുക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നും  ഇമാമുകൾ വിശ്വാസികളെ ഉണർത്തി.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കുഞ്ഞിപ്പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ അൽഹിക്ക് മമസ്ജിദിൽ റിയാസ് സ്വലാഹിയും, അണ്ടി കമ്പനി ഐഡിയൽ മസ്ജിദിൽ മുഹ് യുദ്ധീൻ മൗലവിയും , കോറോത്ത് റോഡ് സലഫി മസ്ജിദിൽ സത്താർ കുളിമാട്,അഞ്ചാം പീടിക ജുമ മസ്ജിദിൽ സ്വാലിഹ്ഫൈസി, ഹാജിയാർ പള്ളി ബഷീർ ബാഖവി, ചുങ്കം ടൗൺ രാഫായ്മസ്ജിദിൽ ജമാലുദ്ദീൻ പാണ്ടിക്കാട്, പൂഴിത്തലമസ്ജിദ് അൽ ഹിദായയിൽ റിയാസ് യമാനി വയനാട് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post