ബസ് ഷെൽട്ടറിൽ കണ്ടെത്തിയ വയോധികൻ
മരിച്ചു.
മാഹി: മാഹിപ്പാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ച വയോധികൻ മരിച്ചു.
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ന്യൂമാഹി പൊലീസ് ഞായറാഴ്ചയാണ് ആശുപത്രിയിൽ എത്തിച്ചത്.
വൈകുന്നേരത്തോടെ മരിച്ചു.
പരിയാരം സ്വദേശിയായ തൻ്റെ പേര്
പ്രഭാകരനാണെ (58) ന്നുമാണ്
പൊലീസിനോട് അയാൾ പറഞ്ഞിരുന്നത്. മൃതദേഹം മാഹി ഗവ. ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ
ഫോട്ടോയിലെ ആളെ പരിചയമുള്ളവർ ന്യൂമാഹി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
ഫോൺ: 9497964007, 0490 2356688.
Post a Comment