*വായനാ മധുരം നുകർന്ന് അഴിയൂർ ജി എം ജെ ബി സ്കൂളിലെ കുട്ടികൾ** :
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. തുടർന്ന് വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനവും വായനാദിന മാസാചരണ ഉദ്ഘാടനവും പ്രശസ്ത യുവ സാഹിത്യകാരൻ ശ്രീ രഞ്ജിത് കുമാർ ഏറാമല നിർവഹിച്ചു. കുട്ടികളെ വായനയുടെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിച്ചു. വായിക്കാൻ വളരാം, പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, വായനക്കുറിപ്പ് മത്സരം, അക്ഷര മരം, അറബിക് കയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ സ്വാഗതവും പി ടി എ പ്രസിഡണ്ട് ശ്രീമതി ശബാന അധ്യക്ഷ സ്ഥാനവും വഹിച്ചു. പരിപാടിയിൽ അധ്യാപകരായ ശ്രീ സന്തോഷ് കുമാർ, സലിഷ, ആതിര, റീജ എന്നിവർ ആശംസകൾ അർപ്പിക്കുകയും ജിഷ ടീച്ചർ നന്ദി പറഞ്ഞു.
Post a Comment