കൊള്ളുമ്മൽ ജൂനിയർ ബേസിക് സ്കൂളിൽ പ്രവേശനോത്സവം നടന്നു.
2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വാർഡ് കൗൺസിലർ ഫാത്തിമ കുഞ്ഞിത്തയ്യിൽ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു.കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റ് വിതരണം നടന്നു.പിടിഎ പ്രസിഡണ്ട് ശ്രീശാ മനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വികസന സമിതി ചെയർമാൻ ഷാജി കൊള്ളുമ്മൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി ഫാത്തിമ സഫ സാബിറിനെ ചടങ്ങിൽ അനുമോദിച്ചു.സ്കൂൾ മാനേജർ റസാക്ക് മാസ്റ്റർ ഉപഹാരം സമർപ്പിച്ചു.വികസന സമിതി കൺവീനർ സാബിർ കിഴക്കയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
Post a Comment