o കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യാമൃത് വ്രതക്കാർ ഇന്ന് യാത്ര തിരിച്ചു
Latest News


 

കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യാമൃത് വ്രതക്കാർ ഇന്ന് യാത്ര തിരിച്ചു

*കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യാമൃത് വ്രതക്കാർ ഇന്ന്  യാത്ര തിരിച്ചു*



ചൊക്ലി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ ആദ്യത്തെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനായി വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള നെയ്യാമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി ഇന്ന്  നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിൽ നിന്നായി120 ഓളം വ്രതക്കാരാണ് ഇന്ന് രാവിലെ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യാമ്രത് വ്രതക്കാർ ജൂൺ 8 ന് ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് പ്രവേശിക്കുക.

Post a Comment

Previous Post Next Post