o പള്ളൂർ വെസ്റ്റ് എൽ.പി സ്കൂളിൽ വായനദിനം ആചരിച്ചു
Latest News


 

പള്ളൂർ വെസ്റ്റ് എൽ.പി സ്കൂളിൽ വായനദിനം ആചരിച്ചു

 *പള്ളൂർ വെസ്റ്റ് എൽ.പി സ്കൂളിൽ വായനദിനം ആചരിച്ചു*



പള്ളൂർ വെസ്റ്റ് ഗവ.എൽ.പി സ്കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സംഗീത അധ്യാപികയും മാമ്പഴം കവിതാലാപന റിയാലിറ്റി ഷോ ഫൈനലിസ്റ്റും മുൻ തൃശൂർ ജില്ലാ കലാ തിലകവുമായ ശാരി സജീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികവിതകൾ ആലപിച്ചും കഥകൾ പറഞ്ഞു, വായ്ത്താരി പാട്ടുകൾ പാടിയും വായനയുടെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിച്ചു. സാത്വിക, അഹന്യ, സഹർഷ്, നൈനിക, ആൻവിയ, ആരാധ്യ.ടി.പി, തൻവി, റിൻഷ, അയാൻ, അംന എന്നീ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപിക മേഘന.പി സ്വാഗതവും നിഖിത ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. അബ്ദുൽ റഷീദ്, ശ്രീകല.പി, ബബിത ബാലകൃഷ്ണൻ, അശ്വന.എം.കെ, രാഖി.ആർ, ജിൽറ്റിമോൾ ജോർജ് എന്നിവർ നേതൃത്വം നൽകി


Post a Comment

Previous Post Next Post