o വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതരപരിക്ക്
Latest News


 

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതരപരിക്ക്

 *വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അപകടം; യുവാവിന് ഗുരുതരപരിക്ക്*  

 


വടകര: വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരപരിക്ക്. മണിയൂർ സ്വദേശി വിലങ്ങിൽ സുബാഷിനാണ് പരിക്കേറ്റത്. വടകര പുതിയ സ്റ്റാൻഡിൽ നിന്നും ബസ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം.


ബസ് ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ ബൈക്കിന് മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. വടകര തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ബൈക്കിലിടിച്ചത്. കാലിന് ഗുരുതരപരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post