*ലഹരിക്കെതിരെ സൈക്കിളിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഷാജഹാന് സ്വീകരണം നൽകി.*
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ ആയി വിരമിച്ച് വീട്ടിലേക്ക് പോകാതെ സ്വന്തം സൈക്കിളിൽ നിരോധിത ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടത്തിൻ്റെ ഭാഗമായി കേരളത്തിലെ പതിനാല് ജില്ലകളിലായി 2025 കിലോമീറ്റർ സൈക്കിൾ യാത്രയുടെ ഭാഗമായി മയ്യഴിയിലെത്തിയ ഷാജഹാന് മയ്യഴി സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ സ്വീകരണം നൽകി.
മാഹി പള്ളിക്കു സമീപം നൽകിയ സ്വീകരണത്തിൽ കെവലിയേർസിൻ്റെ മുതിർന്ന അംഗം .എ .ടി .വികാസ് ഷാൾ അണിയിച്ച് ആദരിച്ചു.ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പ്രകാശിപ്പിച്ചു.
സർവ്വീസ്സിൽ ഇരിക്കെ 2019 ലും ഷാജഹാൻ സമാനമായ രീതിയിൽ ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് 1700 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി മയ്യഴിയിലും എത്തിയിരുന്നു.
മയ്യഴി പോലീസ്സ് സ്റ്റേഷനും ഷാജഹാൻ സന്ദർശിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച ഷാജഹാൻ്റെ സൈക്കിൾ യാത്രയെ കെവലിയേർസ് ദെ മായേ യുടെ അംഗങ്ങൾ ജില്ലാ അതിർത്തിയായ മാഹി പാലം വരെ അനുയാത്ര ചെയതു.
കണ്ണൂർ ,കാസർക്കോട് യാത്രക്കു ശേഷം വയനാട് വഴി സൈക്കിൾ യാത്ര കൊല്ലത്തു സമാപിക്കും.
Post a Comment