o പ്രതിഷേധം വ്യാപകം കടത്തനാടൻ അങ്കം തറ പൊളിച്ചു നീക്കി തുടങ്ങി
Latest News


 

പ്രതിഷേധം വ്യാപകം കടത്തനാടൻ അങ്കം തറ പൊളിച്ചു നീക്കി തുടങ്ങി

 പ്രതിഷേധം വ്യാപകം  കടത്തനാടൻ അങ്കം തറ പൊളിച്ചു നീക്കി തുടങ്ങി.



അഴിയൂർ:ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കടത്തനാടൻ അംഗത്തിന്റ.ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പണിത തറ പൊളിച്ചു നീക്കി തുടങ്ങി.കനത്ത മഴയെ തുടർന്ന് വെള്ളം ഒഴുകി പോകാതെ തറക്ക് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു .ഇതിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യത്തിന് സമീപം വലിയകുഴി രൂപപ്പെട്ടിരുന്നു.ഫ്ലാറ്റ് ഫോം തകർച്ചയുടെ വക്കിലായിട്ടുണ്ട് .സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ചുറ്റു മതിലും വെള്ളക്കെട്ടിനാൽ നിലം പൊത്തുന്ന അവസ്ഥയിലായിരുന്നു.അഴിയൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തറ പൊളിച്ചു നീക്കാൻ രേഖാമൂലം നോട്ടീസ് നൽകിയിരുന്നു .ജനകീയ മുന്നണി അഴിയൂർ മണ്ഡലം കമ്മറ്റി അടക്കം . വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

മാധ്യമങ്ങളിൽ വാർത്ത കൂടി . വന്നതോടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കടത്തനാടൻ അങ്കം സംഘാടക സമിതിയോട്   തറ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ടതോടെയാണ് തിങ്കളാഴ്ച രാവിലെയോടെ ഇവ പൊളിച്ചു മാറ്റി തുടങ്ങിയത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിന്റെ സ്ഥലവും നഷ്ട പ്പെട്ടിരുന്നു. തറ കൂടി പണിതതോടെ കളിക്കാർക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഓപ്പൺ ജിം നിർമ്മിച്ചത്.

Post a Comment

Previous Post Next Post