o ഒൻപതാമത് കുമ്മായ മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു
Latest News


 

ഒൻപതാമത് കുമ്മായ മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു

 *ഒൻപതാമത് കുമ്മായ മുകുന്ദൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു*



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒൻപതാമത് കുമ്മായ മുകുന്ദൻ സ്മാരക പ്രതിഭാ പുരസ്കാരം മയ്യഴി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്നു.


സമീപകാലത്ത് മക്കൾ തന്നെ അച്ഛനേയും അമ്മയേയും കൊല ചെയ്യപ്പെടുന്ന മയക്കുമരുന്നു ഉപയോഗിക്കുന്നവരുടെ വാർത്തകൾ നിറയുമ്പോൾ ഇത്തരം നൻമയുള്ള പ്രവൃത്തികളെ സമൂഹം ഏറ്റെടുക്കണമെന്ന് മയ്യഴിയുടെ കഥാകാരനായ .എം.മുകുന്ദൻ ഉത്ഘാടന പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. 

കുട്ടികളിൽ അമിതമാകുന്ന മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചും നിരോധിത ലഹരി ഉൽപ്പന്നങ്ങൾ എങ്ങിനെയാണ് കുട്ടികളെ സ്വാധീനിക്കുന്നതെന്നും അവയെ എങ്ങിനെ പ്രതിരോധിക്കാമെന്നും മുഖ്യ ഭാഷണംനടത്തിക്കൊണ്ട് മുൻ കേരളാ ജയിൽ DGP ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു.


ചടങ്ങിൽ മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ് മുൻ പ്രിൻസിപ്പാൾ .എൻ യതീന്ദ്രനെ ആദരിച്ചു.


കുമ്മായ മുകുന്ദൻ്റെ മകനും പ്രവാസി ബിസിനസ്സുകാരനും ജീവകാരുണ്യ പ്രവർത്തകനും HM ഇൻറർനാഷണലിൻ്റെ ചെയർമാനുമായ  ഹരീഷ് മുകുന്ദ് ,മുൻ മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജ്  പ്രിൻസിപ്പാൾ എൻ. യതീന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസാഭാഷണം നടത്തി.


തുടർന്ന് മയ്യഴി വിദ്യാഭ്യാസ മേഘലയിലെ SSLC ക്കും +2 വിനും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ കുട്ടികൾക്ക് കുമ്മായ മുകുന്ദൻ പ്രതിഭാ പുരസ്കാരം വിതരണം ചെയ്തു.


മാഹി സ്പോർട്സ് ക്ലബ്ബ് പ്രസിഡൻറ് കെ.സി. നിഖിലേഷ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിന്നു ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതവും ക്ലബ്ബ് ജോ.സിക്രട്ടറി .ശ്രീകുമാർ ഭാനു നന്ദിയും പറഞ്ഞു.


ചന്ദ്രൻ ചേനോത്ത്, വിനയൻ പുത്തലം, പി.എ.പ്രദീപ് കുമാർ, കെ.എം.ബാലൻ, സതീശൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post