പൊട്ടിപ്പൊളിഞ്ഞ റോഡുകൾ:
ന്യൂമാഹി പഞ്ചായത്ത് ഓഫീസിനു മുന്നിൽ മുസ്ലീം ലീഗ് ധർണ്ണ നടത്തി
ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്
മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി ന്യൂമാഹി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
ജൽ ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിക്കായി വെട്ടിക്കീറിയിട്ട പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, രോഗികളോടുള്ള അവഗണന അവസാനിപ്പിച്ച് ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് ഉടനെ ഗതാഗതയോഗ്യമാക്കുക, കുടിവെള്ളത്തിൻ്റെ പേര് പറഞ്ഞ് രണ്ട് വർഷത്തിലേറെയായി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം നടത്തിയത്.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് പി.സി. റിസാൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ് മുഖ്യഭാഷണം നടത്തി. ഗ്രാമപഞ്ചയത്ത് അംഗങ്ങളായ ഷഹിദിയ മധുരിമ, ഫാത്തിമ കുഞ്ഞിത്തയ്യിൽ, കെ. സുലൈമാൻ, ന്യൂമാഹി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.കെ. അനീഷ് ബാബു, പി.പി. അലി,
മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എച്ച് അസ്ലം, ടി.കെ. റൗഫ്, തസ് രിഫ് ഉസ്സൻ മൊട്ട എന്നിവർ പ്രസംഗിച്ചു.
Post a Comment