*ലോക പരിസ്ഥിതി ദിനം ആചരിച്ചു.*
മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ കെവലിയേർസ് ദേ മായേ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കർഷകനെ ആദരിക്കലും വൃക്ഷത്തൈകൾ നടുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ നട്ടുപിടിപ്പിച്ച വൃക്ഷതൈകളിൽ ഏറ്റവും മികച്ച രീതിയിൽ പരിപാലിച്ച സമീപ ഗൃഹനാഥനും കർഷകനുമായ കുന്നുമ്മക്കര നോർത്ത് ബസ്സ് സ്റ്റോപ്പിനടുത്തെ കുന്നുമ്മക്കര നാണു ഏട്ടനെ അഡ്വ.ടി.അശോക് കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് കോവുക്കൽ കടവ് മഹാവിഷ്ണുേക്ഷേത്രം, ദാറുസ്സലാം ബദരിയ്യ മസ്ജിദ് കമാനത്തിനരികിൽ മയ്യഴി വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് അക്കൗണ്ട്സ് ആപ്പീസർ എം.സദാനന്ദൻ, മാഹി കോളേജ് സ്മൃതി 83-85 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗം വി.കെ. സിറാജുദ്ദീൻ എന്നിവർ കെവലിയേർസിനു വേണ്ടി വൃക്ഷ തൈകൾ നട്ടു.
കക്കാടൻ വിനയൻ, രാജേഷ് വി ശിവദാസ്, ആനന്ദ്.സി.എച്ച്.ഇ, ഹർഷാദ് ഇ പി, സൻജയ്, ശ്രീകുമാർ ഭാനു എന്നിവർ നേതൃത്വം നൽകി.
Post a Comment