പന്തോക്കാവിൽ ഉത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കൊടിയേറി
- പന്തക്കൽ: പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് രാവിലെ ധ്വജ പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. രാവിലെ മുതൽ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കർമങ്ങൾക്ക് നേതൃത്വം നൽകി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 16 ന് സമാപിക്കും 15 ന് അഞ്ചാം ദിവസം വൈകിട്ട് പള്ളിവേട്ട , തായമ്പക, എഴുന്നെള്ളത്ത് എന്നിവ നടക്കും. 16 ന് രാവിലെ നട തുറന്ന് അഭിഷേകം, ആറാട്ട് എഴുന്നെള്ളത്ത്, ആറാട്ട് ബലി, തിരിച്ചെഴുന്നെള്ളിച്ച് അഞ്ച് പ്രദക്ഷിണം, ആറാട്ട് എന്നി ചടങ്ങുകൾ നടക്കും.
Post a Comment