പരിസ്ഥിതി ദിനാചരണം
പള്ളൂർ വി എൻപുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണച്ചടങ്ങുകൾ വൈസ് പ്രിൻസിപ്പൽ കെ.പ്രേമാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ സജീന്ദ്രൻ മാസ്റ്റർ' പ്രകൃതിസ്നേഹവും സമൂഹ്യ നന്മയും പകർത്തുന്ന ഇല കൈയൊപ്പ് പതിപ്പി ച്ചുകൊണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രകൃതിയെ സ്നേഹിക്കുമെന്ന് ഇലകൈയൊപ്പ് പതിപ്പിച്ച് കൊണ്ട് കുട്ടികൾ ഏറ്റുചൊല്ലി. കൃഷി വകുപ്പിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ സീഡ് ഇക്കോ ക്ലബ്ബ് എൻ.എസ്എസ് അംഗങ്ങൾക്ക് വിതരണം ചെയ്തു. സീഡ് ക്ലബ്ബ് നൽകുന്ന ലൂക്ക സയൻസ് കലണ്ടർ സയൻസ് ക്ലബ്ബ് കൺവീനർ സജില വി.എം ഏറ്റുവാങ്ങി എം വി സുജയ മുഖ്യഭാഷണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ കെ.കെ സ്നേഹപ്രഭ സ്വാഗതവും എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ കെ. ഗീത നന്ദിയും പറഞ്ഞു. ജെം ഓഫ് സീഡ് അവാർഡ് ജേതാവ് ശിവാനി എസ് പരിസ്ഥിതിക്കവിത ചൊല്ലി. സീഡ് റിപ്പോർട്ടർ സാൻവിയ, ,വേദിക. സി, ഫഹിമ എന്നിവർ പ്രസംഗിച്ചു.എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് മഴക്കവിതാരചന ഡിജിറ്റൽ മാഗസീൻ , പരിസരശുചീകരണം, പരിസ്ഥിതിക്വിസ് , മുളങ്കാട് നിർമ്മാണം എന്നിവ നടത്തി.
Post a Comment