ബിജെപി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
മാഹി: ഭാരതം ലോകത്തിനു നൽകിയ യോഗവിദ്യ ആരോഗ്യത്തിനും മാനസിക വികാസത്തിനും ലോകസമാധാനത്തിനും മുതൽക്കൂട്ടാണെന്ന് തലശ്ശേരി ആർട്ട് ഓഫ് ലിവിങ്ങ് യോഗാചാര്യൻ പ്രകാശൻ മാസ്റ്റർ പറഞ്ഞു. ബിജെപി മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരട്ടപിലാക്കൂൽ മുൻസിപ്പാൽ ഹാളിൽ വെച്ച് നടന്ന യോഗ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. പരിപാടിയിൽ ഭാരതീയ ജനതാ പാർട്ടി മാഹിമണ്ഡലം പ്രസിഡന്റ് പി. പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചൂ. ആചാര്യനെ ബിജെപി മണ്ഡലം എക്സിക്യൂട്ടീവ് അംഗം കെ. ചന്ദ്രൻ പൊന്നാടയിട്ട് ആദരിച്ചു. ജയസൂര്യ ബാബു സ്വാഗതവും ജനറൽ സെക്രട്ടറി ത്രിജേഷ് നന്ദിയും രേഖപ്പെടുത്തി. മണ്ഡലം ട്രഷറർ പി.വി.കെ. ഫൽഗുണൻ, പുനത്തിൽ ദാമോദരൻ, വി. കെ. രാംദാസ്, കോറാല് പവിത്രൻ, ഷാജിമ ചെമ്പ്ര, റീന ചെമ്പ്ര,അംഗവളപ്പിൽ ദിനേശൻ, യുവമോർച്ച മണ്ഡലംപ്രസിഡന്റ് വൈഷ്ണവ് മനോജ് എന്നിവർ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
Post a Comment