മാഹി ഗവണ്മെന്റ് മിഡിൽ സ്കൂൾ പരിസ്ഥിതി ദിനാചാരണം
മാഹി ഗവണ്മെന്റ് മിഡിൽ സ്കൂളിൽ പരിസ്ഥിതി ദിനാചാരണം കുട്ടികൾക്ക് ഗംഭീര അനുഭവമായി. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ ശ്രീ. അസീസ് മാഹി കാടകങ്ങളെക്കുറിച്ചും വന്യ ജീവികളെക്കുറിച്ചും ഫോട്ടോകളുടെ അകമ്പടിയോടെ പ്രഭാഷണം നടത്തി. മനുഷ്യന്റെ ദുര എങ്ങനെ പ്രകൃതിക്കും സഹജീവികൾക്കും ദോഷം വരുത്തുന്നു എന്ന് വളരെ ലളിതമായ ഭാഷയിൽ കുട്ടികളിലെത്തിച്ചു.
ഹെഡ് മാസ്റ്റർ ശ്രീ അജിത് പ്രസാദിന്റെ അധ്യക്ഷതയിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തിൽ ശ്രീമതി മിനിതോമസ് സ്വാഗതവും ശ്രീമതി സരിത പദ്മൻ നന്ദിയും പറഞ്ഞു. അനീഷ് മാസ്റ്റർ, ഷെറീന ടീച്ചർ, മായ ടീച്ചർ, വിജിഷ ടീച്ചർ, വേമ്പു ടീച്ചർ,നിമിഷ, അനശ്വര ഇവർ നേതൃത്വം നൽകി.
Post a Comment