മരം അപകട ഭീഷണിയിൽ
മങ്ങാട് ദേശീയപാത ബൈപ്പാസിൽ അപകടാവസ്ഥയിലായ മങ്ങാട് തോടിൻ്റെ സമീപത്തെ മരം അപകട ഭീഷണിയിൽ '
തോടിൻ്റെ ഭിത്തി നിർമിക്കുന്നതിൻ്റെ ഭാഗമായി മരത്തിൻ്റെ ചുവട്ടിൽ നിന്ന് മണ്ണെടുത്ത് നീക്കിയിരുന്നു.
മഴ പെയ്തതോടെ തോട് നിറഞ്ഞതിനാൽഒരു കാറ്റടിച്ചാൽ ഏത് സമയവും നിലംപൊത്താവുന്ന സഥിതിയിലാണ് മരം .
മരം കടപുഴകിയാൽ 11 KV ലൈൻ, ട്രാൻസ്ഫോമർ , നിരവധി വൈദ്യുതി തൂണുകൾ ഉൾപ്പെടെ അപകടത്തിലാവും. അതോടൊപ്പം ദേശീയ പാതയിലും ചൊക്ലി - മാഹി PWD റോഡിൽ ഗതാഗതം സ്തംഭിക്കുകയും ചെയ്യും.
അടിയന്തര പ്രാധാന്യത്തോടെ ഉത്തരവാദപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സമീപത്ത് ഒരു പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നത് നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നു.
Post a Comment