ലൈംഗിക അതിക്രമം : പ്രതിക്ക് 8 വർഷം തടവും പിഴയും.
തലശ്ശേരി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 8 വർഷം കഠിന തടവും 32000 രൂപ പിഴയും പോക്സോ അതിവേഗ കോടതി വിധിച്ചു. തൂവക്കുന്ന് പാറാട്ട് സ്വദേശി മീത്തലെ കല്ലിൽ ഹൗസിൽ എം. കെ മുരളി(49)നെ യാണ് തലശ്ശേരി അതിവേഗ കോടതി(പോക്സോ) ജഡ്‌ജ് വി. ശ്രീജ ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കണ്ണവം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കൂത്തുപറമ്പ് എ. സി. പി പ്രദീപൻ കണ്ണിപ്പൊയിൽ അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2022 മെയ് 20 നാണ് കേസിനാസ്‌പദമായ സംഭവം.ഡിഷ് ആൻ്റിന റിപ്പയർ ചെയ്യാൻ വീട്ടിലെത്തിയതായിരുന്നു പ്രതി.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. എം ഭാസുരി ഹാജരായി
Post a Comment