*തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ*
തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം പിടിച്ചെടുത്തു. തലശേരി റേഞ്ച് എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. തലശേരി റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം.സംഭവത്തിൽ അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. അസി. ഇൻസ്പെ ക്ടർ ടി. സന്തോഷ്, പ്രിവൻ്റീവ് ഓഫീസർ പി. യേശുദാസൻ, ആർ. പി.എഫ് അസി. സബ് ഇൻസ്പെക്ടർ കെ.വി മനോജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Post a Comment