*അഹല്യ ഭായ് ഹോൾകർ 300ാം ജന്മദിനം ആഘോഷിച്ചു*
മാഹി: ഭാരതീയ ജനതാ പാർട്ടി മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പള്ളൂർ മാരാർജി മന്ദിരത്തിൽ വച്ച് അഹല്യ ഭായ് ഹോൾകർ 300ാം ജന്മദിനം ആഘോഷിച്ചു.
ആ കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്താവായും രാജ്യഭരണത്തിൽ തന്റെ കഴിവ് തെളിയിച്ചയുമായ റാണി അഹല്യ ഭായ് ഹോൾകർ സ്ത്രീ ശാക്തീകരണത്തിനുള്ള പ്രചോദനമാണെന്ന് അഡ്വക്കേറ്റ് ഇന്ദ്രപ്രസാദ് അഭിപ്രായപെട്ടു.
ചടങ്ങിൽ മുഖ്യ ഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹി മണ്ഡലം ബിജെപി പ്രസിഡന്റ് പ്രഭീഷ്കുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ ആശംസ നേർന്നു.
മഹിളാമോർച്ച വൈസ് പ്രസിഡന്റ് റെജില ചെമ്പ്ര സ്വാഗതവും
മഹിളാമോർച്ച ജനറൽ സെക്രട്ടറി ബിന്ദു വിമൽ നന്ദിയും പറഞ്ഞു.
മഹിളാമോർച്ച ഭാരവാഹികളായ ജീജ, രജിത ചെമ്പ്ര, സുനില പള്ളൂർ, പ്രീതി ജനാർദ്ദനൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Post a Comment