o കെ. നൈനേഷിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം: സി.പി.എം
Latest News


 

കെ. നൈനേഷിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം: സി.പി.എം

 കെ. നൈനേഷിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം വേണം: സി.പി.എം



ചൊക്ളി: സ്വർണ്ണ തൊഴിലാളി യൂണിയൻ പാനൂർ ഏരിയ പ്രസിഡന്റും, കേരള ബേ ങ്ക് പെരിങ്ങത്തൂർ ശാഖയിലെ അപ്രൈസറുമായ ചൊക്ലി മേനപ്രം കുറ്റിയിൽപീടികയിലെ, പുത്തൻ പുരയിൽ മാധവി നിലയത്തിൽ കെ. നൈനേഷ്, ദുരൂഹസാഹചര്യത്തിൽ എടക്കാട് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തി സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം 

നൈനേഷിനെതിരെ ഒരു വ്യക്തി  പോലീസിൽ ഒരു പരാതി  കൊടുത്തതിനെ തുടർന്നാണ് നൈനേഷിനെ കാണാതാവുന്നത്.

 കാണാതായത്   സംബന്ധിച്ച് ചൊക്ലി പൊലീസ് സ്റ്റേഷനിൽ നൈനേഷിന്റെ അച്ഛനും, സഹോദരനും പരാതിപ്പെട്ടിരുന്നു..

എന്നാൽ കേസ് രജിസ്ട്രർ ചെയ്ത്‌ അന്വേഷിക്കുന്നതിന് പൊലീസ് തയ്യാറായില്ല.മെയ് 19 നും ചൊക്ലി പൊലീസ് സ്റ്റേഷനിൽപോയപ്പോൾ കേസ് എടുക്കാൻ തയ്യാറായില്ല മാത്രമല്ല ഒരു പൊലീസ് ഉദ്യോഗസ്ഥൻ നെനേഷിന്റെ അച്ഛനെ അപമാനിക്കുന്ന നിലപാടാണെടുത്തത്തെന്നും ആരോപിക്കുന്നു

 21 ന് രാവിലെ നൈനേഷിന്റെ ഭാര്യ സിജിനയും, രണ്ടരവയസുള്ള മകൻ യാഗ് നിക്കും നൈനേഷിൻ്റെ അമ്മയും അച്ഛനും, സഹോദരനും പ്രദേശത്തെ പൊതുപ്രവർത്തകരും ചൊക്ലി സ്റ്റേഷനിൽ എത്തിയിരുന്നു. ചൊക്ലി സി ഐയോട് പരാതി സ്വീകരിക്കാൻആവശ്യപ്പെടുകയു ണ്ടായി.തയ്യാറായില്ലെന്ന്‌മാത്രമല്ല സി ഐ ഒരുമറുപടിയും പറയാതെ ഇറങ്ങിപ്പോയി.ഇതിന് ശേഷം നൈനേഷിന്റെ ഭാര്യ റിസപ്ഷന് മുൻപിൽഇരിക്കുകയും തന്റെപരാതി സ്വീകരിച്ച് റസീറ്റ് നൽകണമെന്നാവശ്യപ്പെട്ടപ്പോൾമാത്രമാണ് ചൊക്ലി പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായത്. മെയ് 21 ന് നിയമപരമായി കേസ് രജിസ്ട്രർചെയ്തെങ്കിലും ഒരു തുടർനടപടിയും പൊലീസിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.ഇതിനെ തുടർന്ന് ഭാര്യസിജിന ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്‌തതിനിടയിലാണ് ദുരൂഹ സാഹചര്യത്തിൽമരണപ്പെട്ട നിലയിൽ നൈനേഷിനെകണ്ടെത്തിയത്.കാറും, മൊബൈൽ ഫോണും ഉണ്ടായിരുന്ന നൈനേഷ് കഴിഞ്ഞഎട്ട് ദിവസം കണ്ണൂർ ജില്ലയിൽ ഉണ്ടായിരുന്നിട്ടും കണ്ടെത്താൻ വിമുഖത കാണിക്കുകയും, തൻ്റെ സ്ഥാനത്തിന്     ചേരാത്ത നിലയിൽ പെരുമാറിയ ചൊക്ലിസി ഐ മഹേഷിനെതിരെ വകുപ്പ് തലനടപടികൾ സ്വീകരിക്കണമെന്നും,നൈനെഷിന്റെ മരണത്തെ കുറിച്ച് പ്രത്യേകഅന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നും സി.പിഎംമേനപ്രം ലോക്കൽ കമ്മിറ്റിഉന്നത അധികാരികളോടാവശ്യപ്പെട്ടു

Post a Comment

Previous Post Next Post