*എം എസ് എഫ് ന്യൂമാഹി പഞ്ചായത്ത് സമ്മേളനം നാളെ പുന്നോലിൽ*
ന്യൂമാഹി : എം എസ് എഫ് ന്യൂമാഹി പഞ്ചായത്ത് സമ്മേളനം നാളെ പുന്നോലിൽ. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് റഫൽ അഷ്‌റഫ് അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം എം എസ് എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ഹരിത എം എസ് എഫ് സംസ്ഥാന പ്രസിഡന്റുമായ ആയിഷ ബാനു ഉദ്ഘാടനം നിർവഹിക്കും. എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷഹബാസ് കായ്യത്ത് മുഖ്യ പ്രഭാഷണം നടത്തും. എം എസ് എഫ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഡ്വ. സാഹിദ് സൈനുദ്ധീൻ,എം എസ് എഫ് തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി സഫ്‌വാൻ മേക്കുന്ന്, എന്നിവർ സംബന്ധിക്കും.
Post a Comment