കരിയാട് അഭയ ഡയാലിസിസ് സെന്റർ പൂട്ടാൻ നിർദ്ദേശം
കരിയാട്: ഏറെ നാളത്തെ ആരോപണ പ്രത്യാരോപണ തർക്കത്തിനൊടുവിൽ കരിയാട് പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്റർ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നിർദേശം. നിലവിൽ സ്ഥാപനത്തിന്റെ ലൈസൻസ് കാലാവധി അവസാനിച്ചു എന്ന കാരണത്താലാണ് പാനൂർ നഗരസഭയോട് പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിട്ടത്. സ്ഥാപനത്തിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിനെതിരെ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പരിസരത്തുള്ള കിണറും ജലാശയങ്ങളും മലിനമാക്കുന്നു എന്ന കണ്ടെത്തലും ഉണ്ടായിരുന്നു. കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിച്ച് ലൈസൻസ് പുതുക്കി നേടാനുള്ള സാവകാശം നൽകിയിട്ടും യാതൊരു വിധ പ്രവർത്തനവും ചെയ്യാത്തതിനാലാണ് പൂട്ടാനുള്ള നടപടികളിലേക്ക് ഡി എം. ഒ ഓഫീസ് കടന്ന തെന്നാണ് വിവരം
'
Post a Comment