*മാഹി ശിഹാബ് തങ്ങൾ ചാരിറ്റട്രബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും നടത്തപ്പെടുന്നു*
മാഹി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 07-05- 2025ന് ബുധനാഴ്ച കാലത്ത് 9.30, മണിക്ക് മാഹി പാറക്കൽ സി.വി. സുലൈമാൻ ഹാജി കോൺഫറൻസ് ഹാളിൽ വെച്ച് (ശിഹാബ് തങ്ങൾ സൗധം ഓഫീസ് ) മാഹിയിൽ നിന്നും ഇത്തവണ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് ഹജ്ജ് പഠന ക്ലാസും,യാത്രയയപ്പ് സംഗമവും നടത്തപ്പെടുന്നു
മാഹി എംഎൽഎ ശ്രീ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രഗൽഭ മതപണ്ഡിതനും വാഗ്മിയുമായ ജുനൈദ് സഹദി കൂത്തുപറമ്പ്
ഹജ്ജ് പഠന ക്ലാസ് എടുക്കുന്നു. ഹജ്ജ് കോഡിനേറ്റർ ടി.കെ. വസീം, പി.യൂസുഫ് ആവോളം ബഷീർ
കരീം ഹാജി സുവർണ്ണ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു.
Post a Comment