o ചെമ്മൺ പാതകളായി ടാർ റോഡുകൾ: യാത്ര ദുസ്സഹം
Latest News


 

ചെമ്മൺ പാതകളായി ടാർ റോഡുകൾ: യാത്ര ദുസ്സഹം

 ചെമ്മൺ പാതകളായി ടാർ റോഡുകൾ: യാത്ര ദുസ്സഹം



പെരിങ്ങാടി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പ് ഇട്ട് മൂടിയെങ്കിലും വീട്ടികളിലേക്കുള്ള കുടിവെള്ള പൈപ്പ് ഇടുന്ന പ്രവൃത്തി പൂർത്തിയാകാത്തതു കൊണ്ട് തന്നെ റോഡ് ടാറിങ്ങ് പ്രവൃത്തി നടത്തി പൂർവ്വസ്ഥിതിയിലാക്കാത്തത് ന്യൂമാഹി ഗ്രാമവാസികൾ ഏറെ പ്രയാസം നേരിടുന്നു ജൂൺ മാസത്തോടെ കാലവർഷം എത്തുന്നതോടെ വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റും പോകുന്നവർക്കും അസുഖ ബാധിതരായവർക്ക് ഈ ചെളിയിലും കുഴിയിലും വാഹനത്തിൽ ആശുപത്രിയിലും മറ്റും പോകാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാവാൻ പോകുന്നത് 

 ടാറിങ്ങ് പ്രവൃത്തി തുടങ്ങി പൂർത്തിയാക്കാൻ മഴയ്ക്ക് മുൻപേ സാധിക്കില്ല

2024 മാർച്ച് 31 നകം തീർക്കേണ്ട പ്രവൃത്തികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനു  സംഭവിച്ചു  അനാസ്ഥയാണ്ഇതിന് കാരണം '  ജനങ്ങളുടെ യാത്ര സ്വാതന്ത്യം നിഷേധിക്കുന്ന തരത്തിലുള്ള അധികാരികൾ കാണിക്കുന്ന പ്രവർത്തനങ്ങൾ വേദനാജനകമാണ് ഇതിൽ തദ്ദേശ വകുപ്പ് മന്ത്രിയുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

Post a Comment

Previous Post Next Post