o പള്ളൂർ അറവിലകത്ത് പാലം - ചാലക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം
Latest News


 

പള്ളൂർ അറവിലകത്ത് പാലം - ചാലക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം

 *പള്ളൂർ അറവിലകത്ത് പാലം - ചാലക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം* 



പള്ളൂർ അറവിലകത്ത് പാലത്തിൽ നിന്നും ചാലക്കരയിലേക്ക് പോകുന്ന റോഡിൻ്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഈ റോഡിൽ നിറയെ മെറ്റലുകളും വലിയ ഗർത്തങ്ങളുമായി കാൽ നടയാത്രപോലും ദുഃസഹമായിരിക്കയാണ്. വലിയ ഇറക്കമായത് കാരണം ഈ റേഡിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമായി മാറിയിരിക്കയാണ്. കേരള അതിർത്തി കൂടിയായ ഈ റോഡിലൂടെ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ കൂടി ഇട്ടതോടെയാണ് റോഡിലാകെ കുഴികൾ നിറഞ്ഞ് ശോചനീയമായത്. ഈ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഈ റേഡിൻ്റെ ദുരിതത്തിന് അറുതി വരുത്തണമെന്ന ആവശ്യമുയർത്തി നാട്ടുകാർ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

Post a Comment

Previous Post Next Post