മയ്യഴി വിമോചന സമരചരിത്രത്തിലെ രക്ത നക്ഷത്രം പി.കെ. ഉസ്മാൻ മാസ്റ്റുടെ അർധകായ പ്രതിമ ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കുൾ അങ്കണത്തിൽ ബഹു പോണ്ടിച്ചേരി ലഫ്റ്റനൻ്റ് ഗവർണർ കെ. കൈലാസ നാഥൻ അനാച്ഛാദനം ചെയ്തു.
പുതിയ തലമുറക്ക് മാഹി വിമോചന സമരചരിത്രത്തിലെ കരുത്തുറ്റ കണ്ണിയായ ' പി.കെ. ഉസ്മാൻ മാസ്റ്ററെ കുറിച്ച് അറിയാനും അതുവഴി ദേശീയ ബോധവും സാമൂഹ്യ പ്രതിബദ്ധതയും കൈവരിക്കാനും ആകുമെന്ന് അദ്ദേഹം പറഞ്ഞു.
മാഹി എം.എൽ.എ. രമേശ് പറമ്പത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനുജ , പ്രധാനാധ്യാപകൻ കെ. വി. മുരളീധരൻ ചാലക്കര പുരുഷു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ശില്പി മനോജു കുമാർ, പ്രതിമ സ്പോൺസർ ചെയ്ത പൂർവ്വ വിദ്യാർത്ഥി എം.വി. സീനത്ത് എന്നിവരെ ആദരിച്ചു.
സഹപാഠി പ്രസിഡണ്ട് കെ. മോഹനൻ സ്വാഗതവും സെക്രട്ടറി കെ.പി. വത്സൻ നന്ദിയും പറഞ്ഞു.
തുടർന്ന് വി.കെ. സുരേഷ് ബാബുവിൻ്റെ പ്രഭാഷണവുമുണ്ടായി.
ചടങ്ങിനോടനുബനിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Post a Comment